About Me

Monday, August 12, 2013

എന്റെ മനോരാജ്യങ്ങൾ

എന്റെ മനോരാജ്യങ്ങൾ 

ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയും അച്ഛനും വഴക്ക് പറഞ്ഞത്കൊണ്ട്  ഒരിക്കൽ നാട് വിട്ടു പോവാൻ തീരുമാനിച്ചു. ഞാൻ തന്ത്രങ്ങൾ മെനയാൻ തുടങ്ങി .

തന്ത്രങ്ങൾ 

 എനിക്കേറ്റവും ഇഷ്ടപ്പെട്ട കോട്ടും സൂട്ടും ആയിരിക്കും ഞാൻ ധരിക്കുക. പിന്നെ എന്റെ വീട്ടില്നിന്നും സാധാരണ ടൂറിന് പോകുമ്പോൾ ഉപയോഗിക്കാറുള്ള ടയർ ഉള്ള ബാഗുമെടുത്ത് നടക്കും ഞാൻ ആദ്യം നേരെ പോകും. നേരെ മാത്രം. പക്ഷേ ഒരു പ്രശ്നം എന്റെ വീട്ടിൽ നിന്നും നേരെ പോയാൽ ഒരു വീടാണ്. അതുകൊണ്ട് ഞാൻ തീരുമാനിച്ചു ആരും കാണാതെ വീടിനുള്ളിൽ കൂടി പോയി പിന്നിലത്തെ വാതിലിൽ കൂടി ഇറങ്ങാം എന്ന്. അങ്ങനെ പോയിപ്പോയിപ്പോയി ആദ്യം കാണുന്ന ആളെ പിന്തുടരും പിന്നീട് മറ്റൊരാളെ അങ്ങനെ പോവും. അച്ഛന്റെ പേഴ്സും എടുതിട്ടാവും എന്റെ പോക്ക്. വിശക്കുമ്പോൾ ഹോട്ടലിൽ കയറി ബിരിയാണി കഴിക്കാമല്ലോ  


അങ്ങനെ ഞാൻ തന്ത്രങ്ങൾ പലതും മെനഞ്ഞു വെച്ചിട്ടുണ്ട് പക്ഷെ ഇതുവരെയും നടന്നില്ല. ഇനി ഒരു അവസരം വരട്ടെ കാണിച്ചുകൊടുക്കാം     

6 comments:

  1. നേരെ മാത്രമേ പോകാന്‍ പാടുള്ളൂ....എവിടെയും തെറ്റരുത്.
    മതില് കണ്ടാല്‍ മതില് കയറിമറയണം

    ReplyDelete
  2. കുഞ്ഞൻ ബ്ലോഗ്ഗറെ - ആശംസകളും , ഭാവുകങ്ങളും.

    ReplyDelete
  3. മോനെ, വളരെ നല്ല എഴുത്ത് , ഇനിയും എഴുതുക. പിന്നെ ഫോളോ ചെയ്യാൻ ഉള്ള ലിങ്ക് കാണുന്നില്ലല്ലോ, അതുകൂടി ചേർക്കുക.

    ReplyDelete
  4. ആശംസകള്‍ മോനെ....

    എഴുതി വരൂ....

    ReplyDelete
  5. nice vihayas nee aalu kanumpolallallo? ata mitukka

    ReplyDelete
  6. കൊള്ളാം... അമ്മയ്ക്കും അച്ഛനും പണി കൊടുക്കാന്‍ ഉള്ള പരിപാടി ആണല്ലേ??

    ReplyDelete