About Me

Monday, August 12, 2013

എന്റെ ആത്മഹത്യാശ്രമം



നാല് കൊല്ലം മുമ്പ് നടന്ന സംഭവം ആണ്. അന്ന് ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു. ചേച്ചിയുമായി വഴക്കിട്ടതിനു അമ്മയുടെ തല്ലു കിട്ടി. ഞാൻ കുറെ നേരം കരഞ്ഞു. ആരും മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ ആത്മഹത്യ ചെയ്തു നോക്കാൻ തീരുമാനിച്ചു. വീട്ടിൽ എല്ലാവരും ടി.വി കാണുന്ന സമയത്ത് ഞാൻ മുകളിലെ മുറിയിൽ  പോയി ഒരു കഷണം കയർ എടുത്തു ഫാനിന്റെ സ്ഥാനത്തുള്ള കൊളുത്തിന് താഴെ ഒരു മേശ തള്ളിക്കൊണ്ടുവച്ചു അതിൽ കയറി നിന്ന് കയറു കൊളുത്തിലൂടെ ഇട്ട് ഒരു കുരുക്കുണ്ടാക്കി. ശരിക്ക് കെട്ടാൻ അറിയാത്തത്കൊണ്ട് കഴുത്തിലിട്ട ഉടൻ കുരുക്കഴിഞ്ഞു. അങ്ങനെ പലതവണ ശ്രമിച്ചു തോറ്റപ്പോൾ ഞാൻ പരിപാടി മതിയാക്കി . അങ്ങനെ എന്റെ ആത്മഹത്യാശ്രമം പൊളിഞ്ഞു പാളീസായി!    


എന്റെ മനോരാജ്യങ്ങൾ

എന്റെ മനോരാജ്യങ്ങൾ 

ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയും അച്ഛനും വഴക്ക് പറഞ്ഞത്കൊണ്ട്  ഒരിക്കൽ നാട് വിട്ടു പോവാൻ തീരുമാനിച്ചു. ഞാൻ തന്ത്രങ്ങൾ മെനയാൻ തുടങ്ങി .

തന്ത്രങ്ങൾ 

 എനിക്കേറ്റവും ഇഷ്ടപ്പെട്ട കോട്ടും സൂട്ടും ആയിരിക്കും ഞാൻ ധരിക്കുക. പിന്നെ എന്റെ വീട്ടില്നിന്നും സാധാരണ ടൂറിന് പോകുമ്പോൾ ഉപയോഗിക്കാറുള്ള ടയർ ഉള്ള ബാഗുമെടുത്ത് നടക്കും ഞാൻ ആദ്യം നേരെ പോകും. നേരെ മാത്രം. പക്ഷേ ഒരു പ്രശ്നം എന്റെ വീട്ടിൽ നിന്നും നേരെ പോയാൽ ഒരു വീടാണ്. അതുകൊണ്ട് ഞാൻ തീരുമാനിച്ചു ആരും കാണാതെ വീടിനുള്ളിൽ കൂടി പോയി പിന്നിലത്തെ വാതിലിൽ കൂടി ഇറങ്ങാം എന്ന്. അങ്ങനെ പോയിപ്പോയിപ്പോയി ആദ്യം കാണുന്ന ആളെ പിന്തുടരും പിന്നീട് മറ്റൊരാളെ അങ്ങനെ പോവും. അച്ഛന്റെ പേഴ്സും എടുതിട്ടാവും എന്റെ പോക്ക്. വിശക്കുമ്പോൾ ഹോട്ടലിൽ കയറി ബിരിയാണി കഴിക്കാമല്ലോ  


അങ്ങനെ ഞാൻ തന്ത്രങ്ങൾ പലതും മെനഞ്ഞു വെച്ചിട്ടുണ്ട് പക്ഷെ ഇതുവരെയും നടന്നില്ല. ഇനി ഒരു അവസരം വരട്ടെ കാണിച്ചുകൊടുക്കാം